കളി ഒ‌ടിടി പ്ലാറ്റ്‌ഫോമുകളോട്, തമിഴ് റോക്കേഴ്‌സിനെ ഇന്റർനെറ്റിൽ നിന്നും തുരത്തി ആമസോൺ

ബുധന്‍, 21 ഒക്‌ടോബര്‍ 2020 (14:31 IST)
സിനിമാലോകത്തിന് വലിയ തലവേദന സൃഷ്ടിച്ചിരുന്ന തമിഴ് റോക്കേഴ്‌സിനെ ഇന്റർനെറ്റിൽ നിന്നും നീക്കം ചെയ്‌തു. ആമസോൺ ഇന്റർനാഷണലിന്റെ പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി. ത​മി​ഴ് റോ​ക്കേ​ഴ്സി​നെ ഇ​ന്‍റ​ർ​നെ​റ്റി​ൽ​നി​ന്നും സ്ഥി​ര​മാ​യി നീ​ക്കി​യി​രി​ക്കു​ക​യാ​ണ് എന്നാണ് റിപ്പോർട്ട്.
 
മുൻപും പൈറസിയുമായി ബന്ധപ്പെട്ട് പരാതി ഉയർന്നതിനെ തുടർന്ന് തമിഴ് റോക്കേഴ്‌സിനെ നീക്കം ചെയ്‌തിട്ടുണ്ട്. എന്നാൽ പേരിൽ ചെറിയ മാറ്റം വരുത്തി സൈറ്റ് തിരിച്ചെത്തുകയാണ് പതിവ്. എന്നാൽആമസോണിന്‍റെ പരാതിയില്‍ ഇന്‍റര്‍നാഷണല്‍ കോര്‍പ്പറേഷന്‍ ഫോര്‍ അസൈന്‍ഡ് നെയിം ആന്‍റ് നമ്പര്‍ ആണ് നടപടി എടുത്തിരിക്കുന്നത്. ഇതൊടെ തമിഴ് റോക്കേഴ്‌സിന് അതേ പേരിലോ അതുമായി സ​മാ​ന​ത​ക​ളു​ള്ള പേ​രു​ക​ളി​ലോ ഇ​ന്‍റ​ർ​നെ​റ്റി​ൽ ഇ​നി സൈ​റ്റു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ സാ​ധി​ക്കില്ല.
 
ഡിജിറ്റല്‍ മിലെനിയം കോപ്പി റൈറ്റ് ആക്ട് പ്രകാരം നാലോളം പരാതികളാണ് ആമസോണ്‍ നല്‍കിയത്. ആമസോൺ പ്രൈം ഇന്ത്യ അ​ടു​ത്തി​ടെ റി​ലീ​സ് ചെ​യ്ത ഹ​ലാ​ൽ ലൈ​വ് സ്റ്റോ​റി, നി​ശ​ബ്ദം, പു​ത്ത​ന്‍ പു​തു​കാ​ലൈ എ​ന്നി​വ​യു​ടെ വ്യാജ പതിപ്പുകൾ തമിഴ് റോക്കേഴ്‌സ് ഇന്റർനെറ്റിൽ എത്തിച്ചിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍