തമിഴ് സിനിമാ - സീരിയല്‍ - ടിവി ഷോ താരമായ വനിതാ വിജയകുമാറിന്‍റെ മൂന്നാം വിവാഹബന്ധവും തകര്‍ച്ചയില്‍. മൂന്നാം ഭര്‍ത്താവായ പീറ്റര്‍ പോള്‍ മദ്യത്തിനും പുകവലിക്കും അടിമയാണെന്നും ദിവസങ്ങള്‍ക്ക് മുമ്പ് ഗോവന്‍ ട്രിപ്പിനിടെ തന്നോട് യാത്ര പറഞ്ഞുപോയ അദ്ദേഹം ഇപ്പോള്‍ എവിടെയാണെന്ന് അറിയില്ലെന്നും വനിത വിജയകുമാര്‍ തന്‍റെ യൂട്യൂബ് ചാനലിലൂടെ വെളിപ്പെടുത്തി.
വനിത വിജയകുമാറും പീറ്റര്‍ പോളും ഗോവന്‍ യാത്ര നടത്തുന്നതിനിടെയാണ് പീറ്റര്‍ പോളിന്‍റെ സഹോദരന്‍റെ മരണവാര്‍ത്ത അറിയുന്നത്. അന്ന് വീട്ടില്‍ പോയി വരാമെന്ന് പറഞ്ഞുപോയ പീറ്റര്‍ പോള്‍ പിന്നീട് മടങ്ങിവന്നിട്ടില്ലെന്ന് വനിത വിജയകുമാര്‍ പറയുന്നു. ഇതുവരെ ഫോണ്‍ ചെയ്തിട്ടില്ലെന്നും സഹോദരന്‍റെ വീട്ടിലും എത്തിയിട്ടില്ലെന്നും ഫോണ്‍ സ്വിച്ച്ഡ് ഓഫ് ആണെന്നും വനിത പറയുന്നു.
ഇക്കഴിഞ്ഞ ജൂണ്‍ 27നാണ് വനിത വിജയകുമാറും പീറ്റര്‍ പോളും തമ്മിലുള്ള വിവാഹം നടന്നത്. വിഷ്വല്‍ ഇഫക്‍ട്സ് ഡയറക്‍ടറാണ് പീറ്റര്‍ പോള്‍. താനുമായുള്ള വിവാഹബന്ധം വേര്‍പെടുത്താതെയാണ് പീറ്റര്‍ പോള്‍ വനിതയെ വിവാഹം കഴിച്ചതെന്ന് ആരോപിച്ച് പീറ്റര്‍ പോളിന്‍റെ ഭാര്യ എലിസബത്ത് രംഗത്തുവന്നത് വലിയ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു.