നിലവിൽ അജിത്ത് ഇല്ലാത്ത ഭാഗങ്ങളാണ് ഷൂട്ട് ചെയ്യുന്നത്. വലിമൈ റേസിംഗിനെ അടിസ്ഥാനമാക്കിയുള്ള സിനിമ ആയതിനാൽ വിദേശത്ത് ചില രംഗങ്ങൾ ചിത്രീകരിക്കാൻ ആയിരുന്നു ആദ്യം പദ്ധതിയിട്ടിരുന്നത്. എന്നാൽ നിലവിലെ സാഹചര്യം കണക്കിലെടുത്ത് ഇന്ത്യയിൽ തന്നെ ആ രംഗങ്ങൾ ചിത്രീകരിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. അതിനാൽ ഡല്‍ഹിയിൽ അധികം സിനിമകളൊന്നും ചിത്രീകരിക്കാത്ത പ്രശസ്തമായ ഒരു സ്ഥലത്ത് ഷൂട്ടിംഗ് നടത്താൻ നിർമ്മാതാവ് ബോണി കപൂർ പദ്ധതിയിട്ടിരുന്നു. എന്നാൽ സിനിമ ചിത്രീകരിക്കാൻ ആ സ്ഥലത്ത് അനുമതി ലഭിക്കാത്തതിനാൽ ടീം പുതിയ സ്ഥലം തേടുകയാണ് എന്നാണ് വിവരം.