ബോളിവുഡിൽ ഹെലനാകാൻ ജാൻ‌വി, ചിത്രത്തിന്റെ റീ‌മേക്ക് അവകാശം സ്വന്തമാക്കി ബോണി കപൂർ

ഞായര്‍, 2 ഓഗസ്റ്റ് 2020 (13:11 IST)
അവതരണത്തിലെ വ്യത്യസ്തകൊണ്ട് വലിയ വിജയമായി മാറിയ ചിത്രമാണ് അന്ന ബെൻ പ്രധാന വേഷത്തിലെത്തിയ ത്രില്ലർ ചിത്രം ഹെലൻ. ചിത്രം ഇപോൾ ബോളിവുഡിലേക്ക് റിമേക്ക് ചെയ്യാനുള്ള തയ്യാറെടുപ്പിലാണ്. പ്രമുഖ നിർമ്മാതാവായ ബോണി കപൂർ ആണ് ചിത്രത്തിന്റെ റീമേക്ക് അവകാശം സ്വന്തമാക്കിയത്. ജാൻവി കപൂറായിരിയ്ക്കും ചിത്രത്തിൽ നായികയായി എത്തുക.
 
എന്റർടെയിൻമെന്റ് വെബ്‌സൈറ്റായായ പിങ്ക് വില്ലയാണ് ഈ വാർത്ത പുറത്തുവിട്ടത്. ബോണി കപൂറും ബി സ്റ്റുഡിയോസും സംയുക്തമായി നിർമ്മിയ്ക്കുന്ന ചിത്രം അടുത്ത വർഷം ചിത്രീകരണം ആരംഭിയ്ക്കും. ജാൻവി കപൂർ നായികയാവുന്ന ദി ബോംബെ ഗേൾ എന്ന ചിത്രം ബോണി കപൂർ നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഹെലൻ റീമേക്കാകും ആദ്യം എത്തുക റിപ്പോർട്ടുകൾ 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍