അങ്ങനെയൊരു അവസ്ഥയിൽ സുശാന്തിനെ കാണാൻ കഴിയില്ലായിരുന്നു: അന്ത്യകർമ്മത്തിന് എത്താതിരുന്നതിനെ കുറിച്ച് അങ്കിത

ഞായര്‍, 2 ഓഗസ്റ്റ് 2020 (11:53 IST)
സുശാന്ത് സിങ് രജ്പുത്തിന്റെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാൻ എത്താതിരുന്നതിന്റെ കാരണം വെളിപ്പെടുത്തി. മുൻ കാമുകി. അങ്കിത ലൊഖാണ്ടേ. സുഷാന്തിന്റെ അന്ത്യ കർമ്മത്തിൽ താരം പങ്കെടുക്കാതിരുന്നത് സാമൂഹ്യ മാധ്യമങ്ങളിൽ ചർച്ചയാവുകയും താരം വലിയ വിമർശനങ്ങൾ നേരിടുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് അങ്കിത ലൊഖാണ്ടേ ഇക്കാര്യത്തിൽ വിശദീകരണവുമായി എത്തിയത്.
 
സുഷാന്തിനെ ചലനമറ്റ രീതിയിൽ കാണാൻ സാധിയ്ക്കാത്തതിനാലാണ് അന്ത്യ കർമ്മത്തിൽ പങ്കെടുക്കാതിരുന്നത് എന്നും ആ കാഴ്ച ജീവിതകാലം മുഴുവൻ തന്നെ വേട്ടയാടും എന്നും അങ്കിത പറയുന്നു. 'സുശാന്തിനെ ആ രീതിയിൽ അവസാനമായി കണ്ടാൽ ജീവിതകാലം മുഴുവൻ ആ ഓർമയിൽ കഴിയേണ്ടി വരും. അങ്ങനെയൊരു അവസ്ഥയിൽ സുശാന്തിനെ കാണാൻ കഴിയില്ലായിരുന്നു. അതുകൊണ്ടാണ് പോകാതിരുന്നത്'.
 
അന്ത്യകർമങ്ങൾ കഴിഞ്ഞ തൊട്ടടുത്ത ദിവസം തന്നെ അങ്കിത സുശാന്തിന്റെ വീട്ടിൽ എത്തിയിരുന്നു. സുശാന്തിന്റെ പിതാവിനെയും സഹോദരിയെയും സന്ദർശിച്ച് ഏറെ നേരം സമയം ചിലവഴിച്ചായിരുന്നു മടക്കം. 'അദ്ദേഹം പോയി, പക്ഷേ, അച്ഛനും സഹോദരിയും അവിടെയുണ്ട്. അവർക്കൊപ്പം നിൽക്കേണ്ടതുണ്ട് എന്നു തോന്നിയതിനാലാണ് പോയത്' എന്നും അങ്കിത പറഞ്ഞു. സുഷാന്തിന്റെ മരണത്തിൽ അങ്കിത പൊലീസിന് മൊഴി നൽകിയിരുന്നു. സുഷാന്ത് ആത്മഹത്യ ചെയ്യില്ലെന്നും ഊർജ്ജസ്വലനായിരുന്ന സുഷാന്ത് വിഷാദരോഗത്തിന് അടിമയാകില്ലെന്നുമാണ് അങ്കിത മൊഴി നൽകിയത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍