'പ്രതി പൂവന്‍‌കോഴി’ 4 ഭാഷകളില്‍ റീമേക്ക് ചെയ്യുന്നു, മഞ്‌ജു ചിത്രത്തിന് വന്‍ ഡിമാന്‍ഡ് !

കെ ആര്‍ അനൂപ്

വെള്ളി, 9 ഒക്‌ടോബര്‍ 2020 (22:06 IST)
മഞ്ജു വാരിയറും റോഷൻ ആൻഡ്രൂസും ഒന്നിച്ച സിനിമയാണ് പ്രതി പൂവൻകോഴി. ഇപ്പോഴിതാ ചിത്രം തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലേക്ക് റീമേക്കിന് ഒരുങ്ങുകയാണ്. ബോളിവുഡിലെ ഏറ്റവും വലിയ പ്രൊഡക്ഷൻ ഹൗസുകളിലൊന്നായ ബോണി കപൂർ പ്രൊഡക്‌ഷൻസ് ആണ് റീമേക്ക് അവകാശം സ്വന്തമാക്കിയത്.
 
ചിത്രത്തിൽ മാധുരി എന്ന ചങ്കുറപ്പുള്ള കഥാപാത്രമായാണ് മഞ്ജു എത്തിയത്. സെയില്‍സ് ഗേളായി ജോലി ഇവർക്ക്  ജോലിസ്ഥലത്തേയ്ക്കുള്ള സ്ഥിരം ബസ് യാത്രയ്ക്കിടെ  ഒരു മോശം അനുഭവം ഉണ്ടാക്കുകയും അതിനു എന്തുവിലകൊടുത്തും പകരം ചോദിക്കാൻ ഇറങ്ങുന്ന മാധുരിയുടെ കഥയാണ് ചിത്രം പറയുന്നത്. 
 
അനുശ്രീ, ഗ്രേസ് ആൻറണി എന്നിവരും ചിത്രത്തിൻറെ ഭാഗമായിരുന്നു. സംവിധായകനായ റോഷൻ ആൻഡ്രൂസ് തന്നെ ചിത്രത്തിൽ വില്ലനായി എത്തിയ ചിത്രം പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ചതായിരുന്നു. ഉണ്ണി ആർ ആണ് തിരക്കഥയൊരുക്കിയത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍