സര്‍വകലാശാലകളില്‍ പ്രവേശനത്തിന് സ്ത്രീധന വിരുദ്ധ സത്യവാങ്മൂലം നല്‍കണമെന്ന് ചാന്‍സലര്‍; വധുവിനെ മോഡലാക്കി ജ്വല്ലറികള്‍ പരസ്യം നല്‍കരുതെന്നും നിര്‍ദേശം

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 12 ഓഗസ്റ്റ് 2021 (18:31 IST)
സര്‍വകലാശാലകളില്‍ പ്രവേശനത്തിന് സ്ത്രീധന വിരുദ്ധ സത്യവാങ്മൂലം നല്‍കണമെന്ന് ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സ്‌കൂളുകളിലും സ്ത്രീധനത്തിനെതിരായ പ്രചരണങ്ങള്‍ നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഫിഷറീസ് യൂണിവേഴ്‌സിറ്റിയിലെ കോഴ്‌സുകളുടെ ബിരുദദാനച്ചടങ്ങില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. വിദ്യാര്‍ത്ഥികളില്‍ നിന്ന് വിവാഹം കഴിക്കുമ്പോള്‍ സ്ത്രീധനം വാങ്ങില്ലെന്ന് എഴുതി വാങ്ങിയ ശേഷമാണ് ബിരുദദാന ചടങ്ങ് സംഘടിപ്പിച്ചത്.
 
കൂടാതെ വധുവിനെ മോഡലാക്കി ജ്വല്ലറികള്‍ പരസ്യം നല്‍കരുതെന്നുമുള്ള നിര്‍ദേശം ഗവര്‍ണര്‍ മുന്നോട്ടുവച്ചു. സ്ത്രീധനത്തിനെതിരെ കുഫോസ് വിദ്യാര്‍ത്ഥകളുടെ നിലപാട് സമൂഹത്തിന് മാതൃകയാണെന്നും മറ്റു കാമ്പസുകളും ഇത് പിന്തുടരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

അനുബന്ധ വാര്‍ത്തകള്‍

Next Article