ഇന്ത്യക്കാരനായ 73 കാരന്‍ വിമാനത്തില്‍ വച്ച് 14 മണിക്കൂറിനിടെ പീഡിപ്പിച്ചത് നാലു സ്ത്രീകളെ; കേസെടുത്ത് സിംഗപ്പൂര്‍ പോലീസ്

സിആര്‍ രവിചന്ദ്രന്‍

ചൊവ്വ, 26 നവം‌ബര്‍ 2024 (12:36 IST)
ഇന്ത്യക്കാരനായ 73 കാരന്‍ വിമാനത്തില്‍ വച്ച് 14 മണിക്കൂറിനിടെ പീഡിപ്പിച്ചത് നാലു സ്ത്രീകളെ. ബാലസുബ്രഹ്മണ്യന്‍ രമേശ് എന്ന 73 കാരനെതിരെയാണ് പീഡന പരാതി. നവംബര്‍ 18നാണ് സംഭവം. പുലര്‍ച്ചെ 3 .15 മുതല്‍ വൈകുന്നേരം അഞ്ചര വരെയാണ് ഇയാള്‍ പീഡനങ്ങള്‍ നടത്തിയത്. 7 പീഡനക്കേസുകളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. 21 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റമാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം സിംഗപ്പൂര്‍ കോടതിയില്‍ പ്രതി ഹാജരായിരുന്നു. 3 .15ന് ആദ്യത്തെ പീഡനം നടത്തുകയും അഞ്ചുമിനിറ്റ് കഴിഞ്ഞ് രണ്ടാമത്തെ പീഡനം ഇയാള്‍ നടത്തിയെന്നാണ് റിപ്പോര്‍ട്ട്. 
 
രണ്ടാമത്തെ ഇരയെ പ്രതി മൂന്നു തവണയാണ് പീഡനത്തിനിരയാക്കിയത്. ശേഷം ഒമ്പതരയ്ക്ക് മൂന്നാമത്തെ സ്ത്രീയെയും ഇയാള്‍ പീഡിപ്പിച്ചു. പീഡനത്തിന് സിംഗപ്പൂരില്‍ ചൂരല്‍ ശിക്ഷ നല്‍കാരുണ്ട്. എന്നാല്‍ 50 വയസ്സിനു മുകളിലോട്ടുള്ള കുറ്റവാളികള്‍ക്ക് ഈ ശിക്ഷ നല്‍കാറില്ല.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍