ട്രാന്‍ഡ്‌ജെന്‍ഡര്‍ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കായി സര്‍വ്വകലാശാല കലോത്സവങ്ങളില്‍ പ്രത്യേക മത്സര വിഭാഗം രൂപീകരിക്കുന്നതിനായി യൂണിവേഴ്‌സിറ്റി കലോത്സവ മാനുവല്‍ പരിഷ്‌ക്കരിക്കാനുളള ശിപാര്‍ശ സര്‍ക്കാരിന് സമര്‍പ്പിക്കാന്‍ തീരുമാനിച്ചു. ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍ ബിന്ദുവാണ് ഇക്കാര്യം അറിയിച്ചത്. ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ ഗവേണിംഗ് ബോഡി യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
സര്‍വ്വകലാശാല/കോളേജ് തലങ്ങളില്‍ ഓണ്‍ലൈന്‍ പഠന സംവിധാനം സമയബന്ധിതവും സാങ്കേതിക മികവോടും കൂടി നടപ്പിലാക്കുമെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍ ബിന്ദു പ്രസ്താവിച്ചു. ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ പ്രൊഫ. രാജന്‍ ഗുരുക്കള്‍, ഡിജിറ്റല്‍ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ. സജി ഗോപിനാഥ് എന്നിവരുടെ സമിതി ഈ പദ്ധതിക്ക് നേതൃത്വം നല്‍കും. വിവിധ മേഖലകളിലെ അക്കാദമിക-സാങ്കേതിക വിദഗ്ധരെ ഉള്‍പ്പെടുത്തി സമിതിയുടെ പ്രവര്‍ത്തനം വിപുലീകരിക്കും. ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് ഗവേണിംഗ് ബോഡിയോഗം അംഗീകരിച്ചു.