കേരളം രാജ്യത്ത് കൊവിഡ് കേസുകളില്‍ മുന്നില്‍ നില്‍ക്കുമ്പോള്‍ മദ്യശാലകള്‍ക്ക് മുന്നിലെ ക്യൂ കണ്ടില്ലെന്ന് നടിക്കാനാകില്ലെന്ന് കേരള ഹൈക്കോടതി. മദ്യശാലകള്‍ക്ക് മുന്നിലെ ക്യൂ നിയന്ത്രിക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെന്ന് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ചൊവ്വാഴ്ചക്കകം വിശദീകരണം നല്‍കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു.