മുഖകാന്തി വര്‍ദ്ധിപ്പിക്കാന്‍ ഓട്സ്

ശ്രീനു എസ്

വ്യാഴം, 8 ജൂലൈ 2021 (16:55 IST)
സൗന്ദര്യത്തെക്കുറിച്ച് പറയുമ്പോള്‍ അതില്‍ ഏറ്റവും ആദ്യം പറയപ്പെടുന്നതാണ് മുഖ സൗന്ദര്യം. മുഖസൗന്ദര്യത്തെ കുറിച്ച് കൂടുല്‍ ശ്രദ്ധിക്കുന്നവരാണ് നമ്മളില്‍ പലരും. അതുകൊണ്ടു തന്നെ മുഖത്തെ ബാധിക്കുന്ന പ്രശനങ്ങള്‍ പലരെയും ആകുലപ്പെടുത്താറുമുണ്ട്. പ്രധാനമായും മുഖക്കുരു,മുഖത്തെ എണ്ണമയം,വരണ്ട ചര്‍മ്മം എന്നിവയാണ് കൂടുതല്‍ പേരെയും അലട്ടുന്ന പ്രശ്നം. ഇതിനായി പലതരത്തിലുള്ള സൗന്ദര്യ സംരക്ഷണ വസ്തുക്കളും വിപണിയില്‍ ലഭ്യമാണ്. എന്നാല്‍ ഈ പ്രശ്നങ്ങള്‍ക്കൊക്കെ പരിഹാരമായി നമ്മുടെ അടുക്കളയില്‍ തന്നെയുള്ള ഒന്നാണ് ഓട്സ്. ആരോഗ്യപ്രദമായ ശരീരത്തിനായി നമ്മളില്‍ പലരും ഉപയോഗിക്കുന്നതാണ് ഓട്സ്. എന്നാല്‍ ആരോഗ്യത്തിനും ശരീരസൗന്ദര്യത്തിനും പുറമേ ചര്‍മ്മസംരക്ഷണത്തിനും ഓട്സ് സഹായിക്കുന്നു. 
    
ഓട്സില്‍ അടങ്ങിയിരിക്കുന്ന ഘടകങ്ങള്‍ ചര്‍മ്മത്തിലെ എണ്ണമയത്തെ നിയന്ത്രിക്കുകയും എണ്ണമയത്തെ വലിച്ചെടുക്കുകയും ചെയ്യുന്നു. ഇത് മുഖക്കുരു ഉണ്ടാകുന്നത് തടയുകയും മുഖത്തെ കൂടുതല്‍ സുന്ദരമാക്കുകയും ചെയ്യുന്നു. അതുപോലെ തന്നെ ഓട്സില്‍ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകള്‍ ചര്‍മ്മത്തിലെ മൃത കോശങ്ങളെ ഇല്ലാതാക്കുന്നിനും വരണ്ട ചര്‍മ്മത്തെ തടയുന്നതിനും സഹായിക്കുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍