സ്ത്രീകള്‍ക്ക് എതിരെയുള്ള അക്രമങ്ങള്‍ക്കെതിരെ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉപവസിക്കുന്നു

ശ്രീനു എസ്

ചൊവ്വ, 13 ജൂലൈ 2021 (12:39 IST)
സ്ത്രീകള്‍ക്ക് എതിരെയുള്ള അക്രമങ്ങള്‍ ക്കെതിരെയും സ്ത്രീ സുരക്ഷിത കേരളത്തിനും വേണ്ടി കേരള ഗവര്‍ണര്‍ ആരിഫ് മൊഹമ്മദ് ഖാന്‍ ഉപവസിക്കുന്നു. ജൂലൈ 14 രാവിലെ 8 മണി മുതല്‍ വൈകുന്നേരം 6 വരെയാണ് ഉപവാസം. ബുധനാഴ്ച വൈകിട്ട് 4.30 മണിക്ക് തിരുവനന്തപുരം  ഗാന്ധിഭവനില്‍ നടക്കുന്ന ഉപവാസ-പ്രാര്‍ത്ഥന യജ്ഞത്തില്‍ പങ്കെടുത്തുകൊണ്ട്  6 മണിക്ക് ഗവര്‍ണര്‍ ഉപവാസം അവസാനിപ്പിക്കും.
 
സ്ത്രീ സുരക്ഷ  ലക്ഷ്യ മാക്കികൊണ്ട് സംസ്ഥാനവ്യാപകമായി തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഗാന്ധിയന്‍ സംഘടനകള്‍ സീയുക്തമായി ജില്ലകള്‍ തോറും നടത്തുന്ന ജനജാഗ്രത പരിപാടികളുടെ ഉത്ഘാട നവും  ഗവര്‍ണര്‍ ശ്രീ ആരിഫ് മുഹമ്മദ് ഖാന്‍ നിര്‍വഹിക്കുന്നതാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍