രാജീവ് ഗാന്ധി വധക്കേസ്: പ്രതികളെ വിട്ടയയ്ക്കുന്നതിൽ നിർണായക തീരുമാനം ഇന്നുണ്ടാകും

ശനി, 30 ജനുവരി 2021 (08:13 IST)
ചെന്നൈ: രാജീവ് ഗാന്ധി വധക്കേസിൽ തടവിൽ കഴിയുന്ന പ്രതികളെ വിട്ടയയ്ക്കുന്നതിൽ നിർണായക തീരുമാനം ഇന്നുണ്ടാകും. സംസ്ഥാന സർക്കാർ നൽകിയ ശുപാർശയിൽ തീരുമാനമെടുക്കാൻ സുപ്രീം കോടതി തമിഴ്നാട് ഗവർണർക്ക് അനുവദിച്ച സമയ പരിധി ഇന്നലെ അവസാനിച്ചിരുന്നു. തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമി ഗവർണർ ബൻവാരിലാൽ പുരോഹിതുമായി ഇന്നലെ കൂടിക്കാഴ്ച നടത്തുകയും ചെയ്തു. രാജീവ് ഗാന്ധി വധക്കേസിൽ നിലവിൽ ഏഴ് പ്രതികളാണ് ജിവപര്യന്തം തടവിൽ കഴിയുന്നത്. ഇവരെ വിട്ടയക്കാൻ 2018ൽ തമിഴ്നാട് സർക്കാർ ഗവർണറോട് ശുപാർശ ചെയ്തിരുന്നു. 
 
എന്നാൽ ശുപാർശയിൽ ഗവർണർ തീരുമാനമെടുത്തിരുന്നില്ല. ഇതോടെ പ്രതികളുടെ ബന്ധുക്കൾ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഹർജി തള്ളുകയായിരുന്നു. തുടർന്ന് സുപ്രീം കോടതിയെ സമീപിച്ചു. കേസിൽ അധികാരം വിനിയോഗിയ്ക്കാൻ ഇപ്പോൾ തയ്യാറാകുന്നില്ല എന്ന് വ്യക്തമാക്കിയ കോടതി, ശുപാർശയിൽ രണ്ടുവർഷമായിട്ടും തീരുമാനമെടുക്കാത്ത ഗവർണറുടെ നടപടിയിൽ അസംതൃപ്തി രേഖപ്പെടുത്തിയിരുന്നു. തുടർന്ന് ഗവർണർ ഉടൻ തിരുമാനം അറിയിയ്ക്കും എന്ന് സോളിസിറ്റർ ജനരൽ സുപ്രീം കോടതിയെ അറിയിയ്ക്കുകയായിരുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍