ചെന്നൈ: കൗമാരക്കാരികളുമായി പ്രണയത്തിലാക്കുന്ന ചെറുപ്പാകരെ ശിക്ഷിയ്ക്കുകയല്ല പോക്സോ വകുപ്പുകളുടെ ലക്ഷ്യം എന്ന് മദ്രാസ് ഹൈക്കോടതി. കൗമാരക്കരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന കേസിൽ 21 കാരനെതിരായ പോക്സോ കുറ്റം റദ്ദാക്കിക്കൊണ്ടാണ് കോടതിയുടെ നിരീക്ഷണം. കുറ്റാരോപിതനും പെൺകുട്ടിയും പ്രണയത്തിലായിരുന്നു എന്നത് കണക്കിലെടുക്കണം എന്ന് ജസ്റ്റിസ് ആനന്ദ വെങ്കടേഷ് വ്യക്തമാക്കി. പെൺകുട്ടികളുടെ കാമുകൻമാരെ കുടുക്കുന്നതിനായി പല കുടുംബങ്ങളും നിയമം വ്യാപകമായി ദുരുപയോഗം ചെയ്യുന്നു എന്നും കോടതി നിരീക്ഷിച്ചു. 'കുട്ടികളെ ലൈംഗിക പീഡനത്തിന് ഇരയാക്കുന്നവ്ർക്കെതിരെ കർശന നടപടി വേണം എന്നതിൽ സംശയമില്ല. എന്നാൽ പോക്സോ നിയമം പലരും ദുരുപയോഗം ചെയ്യുന്നു. മക്കളുമായി പ്രണയത്തിലാകുന്നവക്കെതിരെ കുടുംബം പൊലീസിൽ പരാതി നൽകുന്നു. പൊലീസ് പോക്സോ നിയമം ചുമത്തി അവരെ അറസ്റ്റ് ചെയ്യുന്നു. ഇതോടെ ഇത്തരക്കാരുടെ ജീവിതം തന്നെ പ്രതിസന്ധിയിലാവുകയാണ്' എന്ന് കോടതി വ്യക്തമാക്കി.