കണ്ണൂർ, കരുണ മെഡിക്കൽ കോളജുകളിലെ പ്രവേശനം അംഗീകരിക്കാന്‍ നിയമസഭ പാസാക്കിയ ബില്‍ പരിശോധിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. വിവാദമായ ബിൽ പുനഃപരിശോധിക്കണമെന്നു ഗവർണർ ആവശ്യപ്പെട്ടാൽ ബിൽ പിൻവലിക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങള്‍ അപ്പോൾ ആലോചിച്ചു തീരുമാനമെടുക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.
ബിൽ ഗവർണറുടെ അനുമതിക്കായി ഇന്നലെ അയച്ചിരുന്നു. കോടതി ഉത്തരവിന്റെ ലംഘനത്തെ ഗൗരവത്തോടെ കാണുമെന്നു സുപ്രീം കോടതി മുന്നറിയിപ്പു നൽകിയിരിക്കുന്നതിനാൽ സർക്കാർ ശ്രദ്ധാപൂർവമാണു നീങ്ങുന്നത്. ഗവര്‍ണര്‍ക്ക് അയയ്ക്കുന്നതുവരെയുള്ള നടപടിക്രമം പൂര്‍ത്തിയാക്കിയില്ലെങ്കില്‍ നിയമസഭയെ അവഹേളിച്ചുവെന്ന് ആക്ഷേപം ഉയരാനിടയുണ്ട്.
ഇന്നലെ ചേർന്ന പ്രത്യേക മന്ത്രിസഭാ യോഗം മെഡിക്കൽ ബിൽ പ്രശ്നം കാര്യമായി ചർച്ച ചെയ്തില്ല. ഗവർണർ ഒൻപതിനു ചികിത്സയ്ക്കായി പോകുന്നതിനാൽ അതിനു മുൻപു തീരുമാനം ഉണ്ടായേക്കും.