സംസ്ഥാനത്തെ പണിമുടക്ക്; സിപിഎമ്മിനെയും സര്‍ക്കാരിനെയും പരിഹസിച്ച് ജോയ് മാത്യു
തിങ്കള്‍, 2 ഏപ്രില്‍ 2018 (12:14 IST)
സ്ഥിരം തൊഴിൽ എന്ന വ്യവസ്ഥ ഒഴിവാക്കി നിശ്ചിതകാല തൊഴിൽ എന്ന രീതി നടപ്പാക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനത്തിനെതിരെ സംസ്ഥാനത്ത് പണിമുടക്കുന്ന സംഘടനകളെ പരിഹസിച്ച് നടനും സംവിധായകനുമായ ജോയ് മാത്യു. സി പി എമ്മിനെയും സംസ്ഥാന സര്‍ക്കാരിനെയും വിമര്‍ശിച്ചാണ് അദ്ദേഹം ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരിക്കുന്നത്.
തൊഴില്‍ സുരക്ഷയെന്നത് ഒരു ഗവര്‍മ്മെന്റിന്റേയും ഔദാര്യമല്ല, നിരവധി പോരാട്ടങ്ങളിലൂടെ തൊഴിലാളികള്‍ നേടിയെടുത്ത അവകാശമാണത്. അതിനെതിരെ ‘പണിമുടക്കാഘോഷ’മല്ലാതെ മറ്റൊന്നും പരീക്ഷിക്കാനോ ചിന്തിക്കാനോ ആവാത്ത വിപ്ലവ(!) പാര്‍ട്ടികളും അവര്‍ ഭരിക്കുന്ന കേരളവും
തൊഴിലവകാശങ്ങള്‍ക്ക് വേണ്ടി 250 ദിവസമായി സമരം ചെയ്യുന്ന നഴ്സ്മാരുടെ കാര്യം തീരുമാനിക്കാനാകാത്ത വിപ്ലവ സര്‍ക്കാര്‍ വര്‍ഷം കഴിഞ്ഞിട്ടും വയല്‍ക്കിളി സമരത്തെ ധാര്‍ഷ്ട്യം കൊണ്ട് നേരിടുന്ന വിപ്ലവ സര്‍ക്കാര്‍ വെള്ളിയാഴ്ച മുതല്‍ ഞായര്‍ വരെയുള്ള ആഘോഷാവധിക്ക് പൊതു പണിമുടക്കിന്റെ പേരില്‍ ഒരു ദിവസം കൂടി സമ്മാനിച്ച് കൊണ്ട് കേരളീയരെ ഹര്‍ഷപുളകിതരാക്കിയ വിപ്ലവ സര്ക്കാരിന്നഭിവാദ്യങ്ങള് ശ്രദ്ധിക്കുക നോക്കുകൂലികാര്ക്ക് ഈ നിയമം കൊണ്ട് യാതൊരു കോട്ടവും സംഭവിക്കുന്നില്ല