സ്വപ്‌ന സുരേഷിനെ തിരഞ്ഞ് പൊലീസ് നട്ടംതിരിയുമ്പോള്‍ സ്വപ്‌ന ഫേസ്ബുക്കില്‍ എല്ലാര്‍ക്കും മറുപടി നല്‍കുന്നുവെന്ന് ആരോപണം. ഇതു ശരിവച്ചുകൊണ്ടു സ്വപ്‌നയുടെ പേരിലുള്ള ഫേസ്ബുക്ക് അക്കൗണ്ടില്‍ നിന്നുള്ള സ്വപ്‌നയുടെ കമന്റുകളുടെ സ്‌ക്രീന്‍ ഷോട്ടുകള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. എന്നാല്‍ ഇതിന്റെ സത്യാവസ്ഥ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
നിലവില്‍ സ്വപ്‌ന ഒളിവിലെന്നാണ് ഔദ്യോഗിക വിവരം. എന്നാല്‍ സ്വപ്‌ന ഒളിവില്‍ പോയതിന് ഉന്നതര്‍ക്ക് ബന്ധമുണ്ടെന്ന് ആരോപണമുണ്ട്. തിരുവനന്തപുരം വിമാനത്താവളത്തില്‍ 15കോടിയുടെ സ്വര്‍ണം കസ്റ്റംസ് പിടിക്കുമ്പോള്‍ തന്നെ സ്വപ്‌ന സ്ഥലം വിട്ടിരുന്നു.