വീണ്ടും റെക്കോഡ് ഭേദിച്ച് സ്വര്‍ണവില; സ്വര്‍ണം വാങ്ങിയാല്‍ പോക്കറ്റ് കീറും!

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 9 ഏപ്രില്‍ 2024 (13:26 IST)
വീണ്ടും റെക്കോഡ് ഭേദിച്ച് സ്വര്‍ണവില. ഇന്ന് ഗ്രാമിന് 80 രൂപമാത്രമേ കൂടിയുള്ളുവെങ്കിലും ഇതൊരു റെക്കോഡ് വിലയായിരിക്കുകയാണ്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 52600 രൂപയായിരിക്കുകയാണ്. ഗ്രാമിന് 10 രൂപ വര്‍ധിച്ച് ഒരു ഗ്രാമിന് 6575 രൂപയായി വില. അന്താരാഷ്ട്ര സ്വര്‍ണ്ണവില 2400 ഡോളറിലേക്ക് എത്തുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നത്. 
 
ഒരു നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിന് പ്രിയമേറുന്നതും അന്താരാഷ്ട്രവിപണിയില്‍ ഡോളറിന്റെ മൂല്യത്തിലുണ്ടാകുന്ന ചാഞ്ചാട്ടവുമാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. അതേസമയം വെള്ളി വിലയും വര്‍ധിക്കുകയാണ്.

അനുബന്ധ വാര്‍ത്തകള്‍

Next Article