സംസ്ഥാനത്ത് മത്സ്യവില കുതിച്ചുയര്‍ന്നു; ഒരു കിലോ മത്തിക്ക് 300രൂപ!

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 11 ജൂണ്‍ 2024 (15:53 IST)
സംസ്ഥാനത്ത്  മത്സ്യവില കുതിച്ചുയര്‍ന്നു. ട്രോളിങ് നിരോധനം ആരംഭിച്ചതോടെയാണ് മത്സ്യവില കുതിച്ചുയര്‍ന്നത്. ഇനിയും വില വരും ദിവസങ്ങളില്‍ ഉയരുമെന്നാണ് മത്സ്യത്തൊഴിലാളികള്‍ പറയുന്നത്. 52 ദിവസം നീണ്ടു നില്‍ക്കുന്ന ട്രോളിംഗ് നിരോധനം ജൂലൈ 31 നാണ് അവസാനിക്കുന്നത്.
 
രണ്ട് മാസത്തോളം നീളുന്ന ട്രോളിംഗ് നിരോധന കാലത്ത് പരമ്പരാഗത വള്ളങ്ങള്‍ക്ക് മാത്രമാണ് മത്സ്യബന്ധനത്തിന് അനുമതിയുള്ളത്. ട്രോളിങ് നിരോധനത്തിന് പുറമേ മത്സ്യലഭ്യതയിലെ കുറവും വിലക്കയറ്റത്തിന് കാരണമായി.

അനുബന്ധ വാര്‍ത്തകള്‍

Next Article