ഇംഗ്ലീഷ് പഠിച്ചില്ലെങ്കില്‍ ഫീസ് തിരികെ നല്‍കുമെന്ന വാഗ്ദാനം പാലിച്ചില്ല; കൊച്ചിയിലെ സ്ഥാപനത്തിന് പിഴ ചുമത്തി കോടതി

സിആര്‍ രവിചന്ദ്രന്‍

ചൊവ്വ, 11 ജൂണ്‍ 2024 (09:25 IST)
ഇംഗ്ലീഷ് പഠിച്ചില്ലെങ്കില്‍ ഫീസ് തിരികെ നല്‍കുമെന്ന വാഗ്ദാനം പാലിക്കാത്ത കൊച്ചിയിലെ സ്ഥാപനത്തിനെതിരെ കേസ്. കടവന്ത്രയിലെ സൈനോഷുവര്‍ സ്‌പോക്കന്‍ ഇംഗ്ലീഷ് സ്ഥാപനത്തിനെതിരെയാണ് കേസെടുത്തത്. ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി പിഴ വിധിച്ചിട്ടുണ്ട്. പരസ്യം നല്‍കുന്നവര്‍ അത് പാലിക്കാത്തത് തെറ്റാണെന്ന് കോടതി പറഞ്ഞു. പള്ളുരുത്തി സ്വദേശിയായ കെഎ അമൃതയാണ് പരാതിക്കാരി. 
 
നേരത്തേ ബിസ്‌കറ്റ് കമ്പനിയായ ബ്രിട്ടാനിയയ്ക്ക് അമ്പതിനായിരം രൂപ നഷ്ടപരിഹാരം വിധിച്ചിരുന്നു. 300ഗ്രാം ബിസ്‌കറ്റ് പാക്കറ്റില്‍ 50ഗ്രം ബിസ്‌കറ്റിന്റെ കുറവ് കാട്ടി തൃശൂര്‍ സ്വദേശി നല്‍കിയ പരാതിയിലാണ് നടപടി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍