തെക്കന്‍ മഹാരാഷ്ട്ര മുതല്‍ വടക്കന്‍ കേരള തീരത്തിന് സമീപം വരെ ന്യുന മര്‍ദ്ദ പാത്തി; അടുത്ത അഞ്ചുദിവസം വ്യാപകമഴയ്ക്ക സാധ്യത

സിആര്‍ രവിചന്ദ്രന്‍

ശനി, 8 ജൂണ്‍ 2024 (21:28 IST)
തെക്കന്‍ മഹാരാഷ്ട്ര മുതല്‍ വടക്കന്‍ കേരള തീരത്തിന് സമീപം വരെ ന്യുന മര്‍ദ്ദ പാത്തി രൂപപ്പെട്ടിരിക്കുന്നു. ഇതിന്റെ  സ്വാധീനത്തില്‍ കേരളത്തില്‍ അടുത്ത 5 ദിവസം വ്യാപകമായി ഇടി / മിന്നല്‍ / കാറ്റോടു കൂടിയ മിതമായ / ഇടത്തരം മഴക്ക് സാധ്യത. ഒറ്റപെട്ട സ്ഥലങ്ങളില്‍   ഇന്നും നാളേയും അതിശക്തമായ  മഴക്കും അടുത്ത 5 ദിവസം  ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.
 
അതേസമയം ഏറ്റവും പുതിയ റഡാര്‍ ചിത്രം പ്രകാരം കേരളത്തിലെ തിരുവനന്തപുരം, തൃശൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ അടുത്ത മൂന്ന്  മണിക്കൂറില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ്  അറിയിക്കുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍