സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്. ഇന്ന് പവന് കുറഞ്ഞത് 1520 രൂപയാണ്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 52,560 രൂപയായി. ഗ്രാമിന് 190 രൂപ കുറഞ്ഞ് 6570 രൂപയായി. കഴിഞ്ഞ ദിവസം പവന് 240 രൂപ വര്‍ധിച്ചിരുന്നു. ഇതോടെ സ്വര്‍ണവില വീണ്ടും 54000 കടന്നിരുന്നു. കഴിഞ്ഞമാസം 20നാണ് സ്വര്‍ണവില റെക്കോഡിലെത്തിയത്. 55,120 രൂപയായിരുന്നു പവന് വില.