മുക്കുപണ്ടം പണയംവച്ച് അരക്കോടി തട്ടിയെടുത്തു: 3 പേര്‍ അറസ്റ്റില്‍

എ കെ ജെ അയ്യര്‍
വെള്ളി, 4 ഡിസം‌ബര്‍ 2020 (19:12 IST)
മണ്ണാര്‍ക്കാട്: പാലക്കാട് ജില്ലയിലെ വിവിധ ദ്ധനാകാര്യ സ്ഥാപനങ്ങളില്‍ മുക്കുപണ്ടം പണയം വച്ച് അരക്കോടി രൂപയിലേറെ തട്ടിപ്പു നടത്തിയ കേസിലെ മൂന്നു പേരെ പോലീസ് അറസ്‌റ് ചെയ്തു. കാഞ്ഞിരപ്പുഴ സ്വദേശികളായ തോട്ടത്തില്‍ ദിനൂപ് (25), തായംതുരുത്തി ഊര്പ്പാടം മഹേഷ് (30), മരിന്പുഴ കുന്നത് സജിത്ത് (39) എന്നിവരാണ് പിടിയിലായത്.
 
സംഘത്തില്‍ യുവതി ഉള്‍പ്പെടെ മറ്റു പ്രതികള്‍ക്കായി മണ്ണാര്‍ക്കാട് പോലീസ് തെരച്ചില്‍ ഊര്‍ജ്ജിതമാക്കി. പാലക്കാട് ജില്ലയിലെ പതിനേഴ് ധനകാര്യ സ്ഥാപനങ്ങളില്‍ ഇവര്‍ ഇത്തരത്തില്‍ തട്ടിപ്പു നടത്തിയതായി പോലീസ് അറിയിച്ചു.
 
മണ്ണാര്‍ക്കാട് പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് ഇതിലെ പതിനൊന്നു കേസുകളും ഉള്ളത്. പത്ത് പവന്‍ തൂക്കമുള്ള മാലാ പണയം വച്ചാണ് ഇവര്‍ തട്ടിപ്പ് നടത്തുന്നത്. ഈ മാളയില്‍ വെറും രണ്ട് ഗ്രാം മാത്രമാവും സ്വര്‍ണ്ണമുണ്ടാവുക. 
 
മിക്ക സ്ഥലങ്ങളില്‍ നിന്നും പത്ത് പവന്റെ ഇത്തരം മാല പണയം വച്ച് രണ്ട് ലക്ഷം രൂപ വീതമാണ് ഇവര്‍ വാങ്ങിയിരുന്നത്. നഷ്ടം സംഭവിച്ച ധനകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് തട്ടിപ്പുമായി ബന്ധമുണ്ടോ എന്ന പോലീസ് അന്വേഷിക്കുന്നുണ്ട്.   

അനുബന്ധ വാര്‍ത്തകള്‍

Next Article