വ്യാജരേഖ ഉണ്ടാക്കി പണം തട്ടിയ സംഭവത്തിൽ മൂന്നു പേർക്കെതിരെ കേസ്

എ കെ ജെ അയ്യര്‍
വ്യാഴം, 3 നവം‌ബര്‍ 2022 (14:36 IST)
തിരുവനന്തപുരം : വ്യാജ രേഖ ഉണ്ടാക്കി സെക്രട്ടറിയേറ്റ് അസോസിയേഷന്റെ പേരിൽ പണം തട്ടിയ സംഭവത്തിൽ മത്സ്യ ഫെഡ് സ്റ്റേറ്റ് കോ-ഓപ്പറേറ്റിവ് ജനറൽ മാനേജർ ഉൾപ്പെടെ മൂന്നു പേർക്കെതിരെ ഫോർട്ട് പോലീസ് കേസ് രജിസ്റ്റർ ചെയ്തു. മത്സ്യഫെഡ് ജനറൽ മാനേജർ എം.എസ്.ഇർഷാദ് (51) ഉൾപ്പെടെയുള്ളവർക്കെതിരെയാണ് കേസ്.

ഇർഷാദിനൊപ്പം കേരളം സർവകലാശാലാ പൊതുമരാമത്തു വകുപ്പ് ചീഫ് എഞ്ചിനീയർ ഓഫീസ് അഡ്മിനിസ്ട്രേറ്റിവ് ഓഫീസർ കെ.ബിനോദ് (54), സെക്രട്ടറിയേറ്റ് നോർക്ക വകുപ്പ് ക്ലറിക്കൽ അസിസ്റ്റന്റ് കെ.എം.അനിൽകുമാർ (46) എന്നിവരും കേസിലെ പ്രതികളാണ്.

കേരളം ഗവ.സ്റ്റാഫ് സഹകരണ സംഘത്തിൽ വ്യാജരേഖകൾ ഹാജരാക്കി ആരംഭിച്ച അക്കൗണ്ടിലേക്ക് സംഘടനയുടെ കാര്യത്തിനെന്ന പേരിൽ മത്സ്യഫെഡ് എം.ഡി യുടെ വ്യാജ ഒപ്പിട്ട ഉത്തരവിലൂടെ പണം തട്ടിയെടുത്തു എന്നാണു കേസ്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.  

അനുബന്ധ വാര്‍ത്തകള്‍

Next Article