മലപ്പുറത്ത് 2 പെൺമക്കളെ കൊന്ന് അമ്മ ജീവനൊടുക്കി

വ്യാഴം, 3 നവം‌ബര്‍ 2022 (12:29 IST)
മലപ്പുറം കോട്ടയ്ക്കലിലെ ചെട്ടിയാം കിണറിൽ ഒന്നും നാലും വയസ്സുള്ള പെൺമക്കളെ കൊന്ന് അമ്മ ആത്മഹത്യ ചെയ്തു. 26 കാരിയായ സഫ്‌വയാണ് മക്കളായ ഫാത്തിമ മർസീഹ, മറിയം എന്നിവരെ കൊലപ്പെടുത്തിയ ശേഷം തൂങ്ങിമരിച്ചത്.
 
വ്യാഴാഴ്ച പുലർച്ചെ ഭർത്താവ് റഷീദലിയാണ് മൂന്ന് പേരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് വിവരം നാട്ടുകാരെ അറിയിച്ചു. സംഭവത്തിൽ കാരണമെന്തെന്ന് വ്യക്തമല്ല. പോലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്. മൃതദേഹങ്ങൾ കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍