ശ്രീരാമകൃഷ്‌ണനെ കസ്റ്റംസ് ചോദ്യം ചെയ്യും, ഈ മാസം 12ന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ്

ജോര്‍ജി സാം
വെള്ളി, 5 മാര്‍ച്ച് 2021 (22:29 IST)
ഡോളര്‍ കടത്ത് കേസില്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്‌ണനെ കസ്റ്റംസ് ചോദ്യം ചെയ്യും. ഈ മാസം 12ന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് സ്പീക്കര്‍ക്ക് കസ്റ്റംസ് നോട്ടീസ് അയച്ചു.
 
മുഖ്യമന്ത്രിക്കും മൂന്ന് മന്ത്രിമാര്‍ക്കും സ്പീക്കര്‍ ശ്രീരാമകൃഷ്‌ണനും ഡോളര്‍ കടത്തില്‍ നേരിട്ട് ബന്ധമുണ്ടെന്നും യു എ ഇ മുന്‍ കോണ്‍സല്‍ ജനറലുമായി മുഖ്യമന്ത്രിക്ക് നേരിട്ട് ബന്ധമുണ്ടായിരുന്നു എന്നും സ്വപ്‌ന സുരേഷ് രഹസ്യമൊഴി നല്‍കിയതായി കസ്റ്റംസ് ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ശ്രീരാമകൃഷ്‌ണനെ 12ന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് അയച്ചിരിക്കുന്നത്.
 
യു അ ഇ കോണ്‍സുലേറ്റുവഴി വിദേശത്തേക്ക് ഡോളര്‍ കടത്തിയതില്‍ ശ്രീരാമകൃഷ്‌ണന് നേരിട്ട് പങ്കുണ്ടെന്നാണ് സ്വപ്‌നയുടെ മൊഴി. സംസ്ഥാനത്തെ മൂന്ന് മന്ത്രിമാര്‍ക്കും ഡോളര്‍ കടത്തില്‍ പങ്കുണ്ടെന്ന് മൊഴിയുണ്ടെങ്കിലും അത് ആരൊക്കെയാണെന്നതിന്‍റെ വിശദാംശങ്ങള്‍ കസ്റ്റംസ് വ്യക്തമാക്കിയിട്ടില്ല.

അനുബന്ധ വാര്‍ത്തകള്‍

Next Article