ഡോളര്‍ കടത്ത് കേസില്‍ മുഖ്യമന്ത്രിക്കും സ്പീക്കര്‍ക്കും പങ്കുണ്ടെന്ന് സ്വപ്‌നയുടെ മൊഴി നല്‍കിയതായി കസ്റ്റംസ് കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനും ഡോളര്‍ കടത്തില്‍ നേരിട്ടുപങ്കുണ്ടെന്ന് സ്വപ്‌ന പറഞ്ഞു. 164-ാം വകുപ്പ് പ്രകാരമുള്ള സ്വപ്‌നയുടെ മൊഴിയാണ് കസ്റ്റംസ് വെളിപ്പെടുത്തിയത്.