സ്വപ്നയുടെയും സരിത്തിന്റെയും മൊഴികളിൽ നാല് മന്ത്രിമാരുടെ പേര് എന്ന് റിപ്പോർട്ടുകൾ

വെള്ളി, 11 ഡിസം‌ബര്‍ 2020 (07:24 IST)
തിരുവനന്തപുരം: സ്വർണക്കടത്ത് കേസ് പ്രതികളായ സ്വപ്ന സുരേഷിന്റെയും സരിത്തിന്റെയും മൊഴികളിൽ സംസ്ഥാനത്തെ നാല് മന്ത്രിമാരുടെ പേര് പരാമർശിയ്ക്കുന്നതായി റിപ്പോർട്ടുകൾ. ഇതിൽ ചിലരുമായി സാമ്പത്തിക ഇടപാടുകൾ ഉള്ളതായി ഇരുവരും മൊഴികളിൽ വെളിപ്പെടുത്തിയതായാണ് വിവരം. അന്വേഷണ ഏജസികൾ കൂടുതൽ ചർച്ചകളിലേയ്ക്കും നടപടിക്രമങ്ങളിലേയ്ക്കും നീങ്ങുന്നതായാണ് സൂചന. കസ്റ്റംസ് പ്രിവന്റീവ് കമ്മീഷണർ ഡൽഹിയിൽ പോയി കസ്റ്റംസ് ബോർഡുമായി ചർച്ചനടത്തി.
 
ഇഡി സ്പെഷ്യൽ ഡയറക്ടർ ഡൽഹിയിൽനിന്നും കൊച്ചിയിലെത്തി. അന്വേഷണ സംഘവുമായുള്ള കൂടിയാലോചനകൾക്ക് ശേഷം മടങ്ങി. സ്വപ്നയുടെ വാട്ട്സ് ആപ്പിൽനിന്നും ഡികോഡ് ചെയ്ത് സന്ദേശങ്ങളീൽ മന്ത്രിമാരെ കുറിച്ച് പരാമർശം ഉള്ളതായി നേരത്തെ തന്നെ വിവരങ്ങൾ ഉണ്ടായിരുന്നു. സ്വപ്നയുടെയും സരിത്തിന്റെയും രഹസ്യ മൊഴിയിലെ വെളിപ്പെടുത്തലുകൾ ഞെട്ടിയ്ക്കുന്നതാണ് എന്ന് നേരത്തെ കോടതി പരാമർശം നടത്തിയിരുന്നു

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍