പെരുമ്പാവൂരിൽ വൈദ്യുതി കമ്പി പൊട്ടി വീണ് ബൈക്ക് യാത്രക്കാരൻ മരിച്ചു

Webdunia
വ്യാഴം, 7 ജൂണ്‍ 2018 (18:18 IST)
പെരുമ്പാവൂർ: വൈദ്യുത കമ്പി പൊട്ടിവീണ് പെരുമ്പാവൂരിൽ ഒരാൾ മരിച്ചു. പെരുമ്പാവൂരിലെ വെങ്ങോലയിലാണ് സംഭവം നടന്നത്. ഹനീഫ എന്നയാളാണ് വൈദ്യുത കമ്പി പൊട്ടി വീണതിനെ തുടർന്ന് മരിച്ചത്. 
 
ഹനീഫ ബൈക്കിൽ സഞ്ചരിക്കുന്നതിനിടെ ശക്തമായ മഴയെ തുടർന്ന് വൈദ്യുത കമ്പി പൊട്ടി ദേഹത്ത് വീഴുകയായിരുന്നു. തുടർന്ന് സംഭവ സ്ഥലത്ത് വച്ചു തന്നെ ഹനീഫ മരിക്കുകയായിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

Next Article