ഡൽഹിയിൽ രണ്ട് പെൺകുട്ടികൾ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി

തിങ്കള്‍, 28 മെയ് 2018 (18:30 IST)
ഡൽഹിയിൽ രണ്ട് പെൺകുട്ടികളെ ട്രെയ്ൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. ഡൽഹിഒയിലെ ഞായറാഴ്ച വൈകുന്നേരം ആറുമണിയോടെ തുഗ്ലക്കാബാദിലെ റെയിൽ‌വേ ട്രാക്കിൽ നിന്നുമാണ് പെൺകുട്ടികളെ കണ്ടെത്തിയത്. 
 
റെയിൽ‌വേ ട്രാക്കിൽ ഗുരുതരമായ പരിക്കേറ്റ നിലയിൽ കണ്ടെത്തിയ പെൺകുട്ടികളെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാ‍നായില്ല എന്ന് പൊലിസ് പറയുന്നു. സംഭവം നടന്നതിന് സമീപത്തു നിന്നും ലഭിച്ച ബാഗിൽ നിന്നും ആത്മഹത്യ കുറിപ്പ് എന്ന് തോന്നിക്കുന്ന ഒരു കത്ത് കണ്ടെടുത്തിട്ടുണ്ട്. സോറി അച്ഛാ എന്ന് മാത്രമാണ് കത്തിൽ എഴുതിയിരുന്നത്.   
 
സി ബി എസ് സി പ്ലസ് ടു പരീക്ഷ ഫലം പുറത്തുവന്നതിന് ശേഷമാണ് ആത്മഹത്യ എന്നതിനാൽ ഇതാവാം കാരണം എന്നാണ് പൊലീസ് സംശയിക്കുന്നത്. പെൺകുട്ടികളിൽ ഒരാൾ അമ്മ മരിച്ചതിനെ തുടർന്ന് വിശാദ രോഗം ബാധിച്ചിരുന്നു എന്നും സംശയം ഉണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍