സേലത്ത് ചികിത്സയിലിരുന്ന മലയാളി യുവാവിന്റെ ആന്തരിക അവയവങ്ങൾ മോഷ്ടിച്ച സംഭവം; അന്വേഷിക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി

തിങ്കള്‍, 28 മെയ് 2018 (17:21 IST)
വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ യുവാവിന്റെ ആന്തരിക അവയവങ്ങൾ ബന്ധുക്കളുടെ സമ്മതമില്ലാതെ സേലത്തെ സ്വകാര്യ ആശുപത്രി അധികൃതർ ഏടുത്തുമാറ്റിയ സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി പറഞ്ഞു.
 
സംഭവത്തിൽ തമിഴ്നാട് മെഡിക്കൽ ആന്റ് റൂറൽ ഹെൽത്ത് സർവീസ് ഡയറക്ടർ അന്വേഷണം നടത്തും. പരിക്കേറ്റ മറ്റുള്ളവർക്ക് ഏറ്റവും മികച്ച ചികിത്സ ലഭ്യമാക്കും എന്നും തമിഴ്നാട് മുഖ്യമന്ത്രി വ്യക്തമാക്കി.  
 
സംഭവം അന്വേഷിക്കണം എന്നും അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മറ്റുള്ളലവർക്ക് വിദഗ്ധ ചികിത്സ ഉറപ്പ് വരുത്തണമെന്നും ആവശ്യപ്പെട്ട് കേരള മുഖ്യമന്തി പിണറായി വിജയൻ തമിഴ്നാട് മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു. ഇതിനു മറുപടിയായാണ് എടപ്പാടി പളനിസ്വാമിയുടെ പ്രതികരണം.  
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍