പിജെ കുര്യൻ ഒഴിയുന്ന രാജ്യസഭാ സീറ്റ് കേരളാ കോൺഗ്രസ് (എം)ന് വിട്ടുനൽകിയേക്കും. ജോസ് കെ മാണിയും കോൺഗ്രസ് നേതാക്കളും തമ്മിൽ നടത്തിയ ചർച്ചയിലാണു തീരുമാനം. ഇക്കാര്യം കോൺഗ്രസ് നേതാക്കൾ എഐസിസി അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയെ അറിയിക്കും.
യുഡിഎഫിന്‍റെ വിശാല താല്‍പര്യം പരിഗണിച്ചു കൊണ്ട് ഇക്കാര്യത്തില്‍ ഇളവ് നല്‍കണമെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ കേന്ദ്രനേതൃത്വത്തോട് ആവശ്യപ്പെടുന്നത്. എന്നാല്‍, എന്നാല്‍ കേരള കോണ്‍ഗ്രസിന് സീറ്റ് നല്‍കേണ്ടതില്ല, അടുത്ത തവണ പരിഗണിക്കാം എന്ന നിലപാടാണ് ഹൈക്കമാന്‍ഡ് സ്വീകരിച്ചത്.
മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി ജോസ് കെ മാണിക്കൊപ്പം ചേര്‍ന്ന് രാജ്യസഭാ സീറ്റിനായി ആവശ്യം ഉന്നയിച്ചതോടെയാണ് കാര്യങ്ങള്‍ കീഴ്‌മേല്‍ മറിഞ്ഞത്.
രാജ്യസഭാ സീറ്റ് കേരളാ കോൺഗ്രസിന് നല്‍കുന്നതിനെതിരെ മുന്‍ കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ അടക്കമുള്ളവര്‍ പ്രതിധേധിച്ചു. ഡല്‍ഹിയിലുള്ള എ.ഐസിസി ജനറൽ സെക്രട്ടറി ഉമ്മൻചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് എംഎം ഹസൻ എന്നിവരെ വിളിച്ചാണ് അദ്ദേഹം എതിര്‍പ്പ് അറിയിച്ചത്.
നേതൃത്വത്തിന്റെ തീരുമാനത്തിനെതിരെ സുധീരനെ കൂടാതെ യുവ നേതാക്കളും എതിര്‍പ്പുമായി രംഗത്തുവന്നു.