ഈ മാസം 30 വരെ മേരളം, കന്യാകുമാരി, ലക്ഷദ്വീപ്, കർണാടക എന്നിവിടങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുതെന്ന് കാലാവസ്ഥാവകുപ്പ് അറിയിച്ചു. ഇന്ന് 12 മുതൽ 20 സെന്റിമീറ്റർ വരെയുള്ള ശക്തമായ മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാവകുപ്പ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.
നിലവിൽ ഏറ്റവും ശക്തികുറഞ്ഞ സ്ഥിതിയിലാണ് ന്യൂനമർദ്ദമെങ്കിലും രണ്ട് ദിവസത്തിനകം ശക്തമാകും. കൂടുതൽ ശക്തിപ്രാപിച്ചാൽ ചുഴലിക്കാറ്റായി മാറാനും സാധ്യതയുണ്ട്. തെക്കുപടിഞ്ഞാറൻ കാലവർഷം കൂടുതൽ ശക്തിപ്രാപിക്കുന്നതായാണ് റിപ്പോർട്ടുകൾ. കന്യാകുമാരിയുടെ ചില ഭാഗങ്ങളിലെത്തിയ തെക്കുപടിഞ്ഞാറൻ കാലവർഷം കേരളതീരത്തേക്ക് എത്താനാണ് സാധ്യത.