കേരള കർണ്ണാടക തീരങ്ങളിൽ ന്യൂനമർദ്ദം; തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദേശം

ഞായര്‍, 27 മെയ് 2018 (16:17 IST)
തിരുവനന്തപുരം: കേരള കർണ്ണാടക തീരങ്ങളിൽ ശക്തമായ ന്യൂനമർദ്ദം  രൂപപ്പെട്ടതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ശാ‍ക്തമായ കാറ്റിനും മഴക്കും സാധ്യതയുണ്ട് എന്നും മത്സ്യ തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 
 
താലൂക്ക് കൺ‌ഡ്രോൾ റൂമുകൾ മെയ് 29 വരെ 24 മണിക്കൂറും പ്രവർത്തിക്കും. ഉയർന്ന തിരമാലകൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ വിനോദ സഞ്ചാരികൾ കടലിറങ്ങാതിരിക്കാൻ നടപടികൾ സ്വീകരിക്കും. ആവശ്യമാണെങ്കിൽ മാത്രം ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കുമെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
 
വില്ലേജ് ഓഫിസർമാർക്കും തഹസിൽദാർമാർക്കും ഇതിനുള്ള നിർദേശം നൽകി കഴിഞ്ഞു. ദുരിദാശ്വാസ ക്യാമ്പുകൾ തുടങ്ങാൻ കരുതിവച്ചിട്ടുള്ള കെട്ടിടങ്ങളുടെ താക്കോലുകൾ വില്ലേജ് ഓഫീസർമാരും തഹസിൽദാർമാരും കയ്യിൽ കരുതാനും നിർദേശം നൽകിയിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍