അങ്കമാലിയിൽ മൂന്നുമാസം പ്രായമുള്ള കുഞ്ഞിനെ കൊന്ന് കുഴിച്ചുമൂടി; നാടോടി ദമ്പതികൾ കസ്റ്റഡിയിൽ

ഞായര്‍, 27 മെയ് 2018 (15:44 IST)
ആലുവ: അങ്കമാലിയിൽ നാടോടി ദമ്പതിമരുടെ മൂന്ന് മാസം പ്രായമായ കുട്ടിയെ കുഴിച്ചു മൂടിയ നിലയിൽ കണ്ടെത്തി. അങ്കമാലി സി ഐ ഓഫീസിനടുത്താണ് സംഭവം. കുട്ടിയെ തന്റെ ഭർത്താവ് കൊലപ്പെടുത്തിയതാണെന്ന് ഭാര്യ സുധ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ഇതേ തുടർന്ന് ഭർത്താവായ മണികണ്ഠനെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. 
 
എന്നാൽ സുധയാണ് കുഞ്ഞിനെ കൊലപ്പെടുത്തിയത് എന്നാണ് മണികണ്ഠൻ മൊഴി നൽകിയിരിക്കുന്നത്. ഇരുവരുടേയും മൊഴി പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. 
രാത്രി പാൽ കുടിക്കുന്നതിനിടെ ശിരസ്സിൽ കയറി കുഞ്ഞ് മരിക്കുകയും തുടർന്ന് ഇരുവരും ചേർന്ന് അങ്കമലി മാർക്കറ്റിലെ ആളൊഴിഞ്ഞ സ്ഥലത്ത് കുഞ്ഞിനെ കുഴിച്ചുമൂടുകയുമായിരുന്നു എന്നാണ് പൊലീസിന്റെ പ്രാധമിക നിഗമനം. 
 
ഈ സമയത്ത് ഇരുവരും മദ്യ ലഹരിയിലായിരുന്നു. പിന്നിട് സുധ പൊലീസ് സ്റ്റേഷനിലെത്തി ഭർത്താവ് തന്റെ കുഞ്ഞിനെ കൊലപ്പെടുത്തി എന്ന് പരതി നൽകുകയായിരുന്നു.  ഇൻ‌ക്വസ്റ്റ് റിപ്പോർട്ട് പുറത്ത് വന്നാൽ മാത്രമേ മരണകാരണം എന്താണെന്ന് വ്യക്തമാകൂ.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍