അവിഹിത ബന്ധമെന്ന് സംശയം; യുവതി ഭർത്താവിന്റെയും കാമുകിയുടേയും കൈ തിളച്ച എണ്ണയിൽ മുക്കി - 17കാരി ഗുരുതരാവസ്ഥയില്‍
വെള്ളി, 25 മെയ് 2018 (20:30 IST)
ഭർത്താവുമായി ബന്ധമില്ലെന്ന് സത്യം ചെയ്യണമെന്ന് ആവശ്യപ്പെട്ട് അയല്‍വാസിയായ കൗമാരക്കാരിയുടെ കൈ യുവതി തിളച്ച എണ്ണയിൽ മുക്കി. ഗുജറാത്തിലെ രാജ്കോട്ടിലെ ഭഗവതിപരയിലാണ് സംഭവം. സംഭവത്തില്‍ രാഹുല്‍ പാര്‍മര്‍ എന്നയാളെയും ഭാര്യ സുമനെയും പൊലീസ് അറസ്റ്റു ചെയ്തു.
കഴിഞ്ഞ ദിവസം സുമൻ ഭർത്താവിനെയും പെൺകുട്ടിയെയും കൈയോടെ പിടികൂടി. ഇരുവരും തമ്മില്‍ ബന്ധമില്ലെന്ന് തെളിയിക്കാന്‍ തിളച്ച എണ്ണയില്‍ കൈ മുക്കി സത്യം ചെയ്യാന്‍ യുവതി ഇരുവരോടും ആവശ്യപ്പെട്ടു. അത് നിരസിച്ച പെണ്‍കുട്ടിയെ പെണ്‍കുട്ടിയുടെ കൈ ബലമായി പിടിച്ച് എണ്ണയില്‍ മുക്കി. ഇതിനിടെ രാഹുലിനും പൊള്ളലേറ്റു.
ഗുരുതരമായി പൊള്ളലേറ്റ പെണ്‍കുട്ടിയുടെ നിലവിളികേട്ട് ഓടിയെത്തിയ മാതാപിതാക്കളാണ് ഇവരെ ആശുപത്രിയില്‍ എത്തിച്ചത്. ഡോക്ടറുടെ നിര്‍ദേശപ്രകാരം മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇതിനിടെ രാഹുലിനൊപ്പം സുമന് പ്രദേശത്തു നിന്നും രക്ഷപ്പെട്ടു.