ലോകായുക്ത ഓർഡിനൻസുമായി മുന്നോട്ട് പോകാൻ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിൽ തീരുമാനം. നിലവിലുള്ള എതിർപ്പുകളെ കണക്കിലെടുക്കില്ല.ഭരണകക്ഷിയായ സിപിഐയെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താനും ഓർഡിനൻസ് അനുകൂലനിലപാട് കൈക്കൊള്ളാൻ പ്രേരിപ്പിക്കാനും സെക്രട്ടറിയേറ്റിൽ തീരുമാനമായി.
ലോകായുക്താ ഭേദഗതി ഓർഡിനൻസിൽ സർക്കാരിന്റെ വാദമുഖങ്ങൾ തെറ്റാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന് ഗവര്‍ണര്‍ക്ക് വീണ്ടും കത്ത് നല്‍കിയിരുന്നു.