സിപിഎം അണികള്‍ ഏഷ്യാനെറ്റ് ന്യൂസ് ബഹിഷ്‌കരിക്കുന്നു; സൈബര്‍ ഗ്രൂപ്പുകളില്‍ ആഹ്വാനം

Webdunia
ബുധന്‍, 30 മാര്‍ച്ച് 2022 (08:50 IST)
ഏഷ്യാനെറ്റ് ന്യൂസിനെതിരെ സിപിഎം സൈബര്‍ ഗ്രൂപ്പുകളില്‍ ബഹിഷ്‌കരണത്തിന് ആഹ്വാനം. നിരന്തരമായി ഇടതുപക്ഷത്തിനെതിരേയും സര്‍ക്കാരിനെതിരേയും വ്യാജ വാര്‍ത്തകള്‍ നല്‍കുന്ന ഏഷ്യാനെറ്റ് ന്യൂസ് ചാനല്‍ ബഹിഷ്‌കരിക്കണമെന്നാണ് വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ഫെയ്‌സ്ബുക്ക് ഗ്രൂപ്പുകളിലും അണികള്‍ ആഹ്വാനം ചെയ്തിരിക്കുന്നത്. സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി എളമരം കരീമിനെതിരെ ഏഷ്യാനെറ്റ് ന്യൂസ് അവതാരകന്‍ വിനു വി.ജോണ്‍ നടത്തിയ പരാമര്‍ശത്തില്‍ സിപിഎമ്മിനുള്ളില്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കൂടിയാണ് ഏഷ്യാനെറ്റ് ന്യൂസ് ബഹിഷ്‌കരണത്തിനു അണികള്‍ക്കിടയില്‍ ആഹ്വാനം നടക്കുന്നത്. എളമരം കരീം കുടുംബ സമേതം കാറില്‍ സഞ്ചരിക്കുന്ന സമയത്ത് കാര്‍ അടിച്ച് തകര്‍ക്കുകയും കാറില്‍ നിന്ന് കുടുംബാംഗങ്ങളെ ഇറക്കി വിടുകയും അദ്ദേഹത്തിന്റെ കരണകുറ്റി അടിച്ച് പൊട്ടിക്കുകയും ചെയ്താല്‍ എന്ത് സംഭവിക്കുമെന്നാണ് വിനു ചാനല്‍ ചര്‍ച്ചയില്‍ ചോദിച്ചത്.
 

അനുബന്ധ വാര്‍ത്തകള്‍

Next Article