കോവിഡ് രോഗിയുടെ മൃതദേഹം ജുമാമസ്ജിദില്‍ കുളിപ്പിച്ചു; ഗുരുതര വീഴ്ച

Webdunia
തിങ്കള്‍, 10 മെയ് 2021 (13:45 IST)
കോവിഡ് രോഗിയുടെ മൃതദേഹം പള്ളിയില്‍ കുളിപ്പിച്ചു. തൃശൂരാണ് ഗുരുതര കോവിഡ് പ്രോട്ടോകോള്‍ ലംഘനം. കോവിഡ് രോഗിയുടെ മൃതദേഹം തൃശൂര്‍ ശക്തന്‍ സ്റ്റാന്‍ഡിന് അടുത്തുള്ള ജുമാ മസ്ജിദില്‍ കുളിപ്പിക്കുകയായിരുന്നു. തൃശൂര്‍ വരവൂര്‍ സ്വദേശിനി ഖദീജ (53) കോവിഡ് ബാധിച്ച് മരിച്ചത് ഇന്നലെയാണ്. ഡിഎംഒയുടെ നേതൃത്വത്തിലുള്ള സംഘം സംഭവം അറിഞ്ഞ് സ്ഥലത്തെത്തി. ജില്ലാ കലക്ടര്‍ എസ്.ഷാനവാസും സ്ഥലത്തെത്തി. ആംബലന്‍സ് പിടിച്ചെടുത്തു. മെഡിക്കല്‍ കോളേജില്‍ വച്ചായിരുന്നു കോവിഡ് രോഗിയുടെ മരണം. സംസ്‌കാരിക്കാനുള്ള എല്ലാ സജ്ജീകരണങ്ങളും പൂര്‍ത്തിയാക്കിയാണ് മൃതദേഹം കൈമാറിയത്. നേരെ ശ്മശാനത്തിലേക്ക് കൊണ്ടുപോകാനായിരുന്നു ഉത്തരവ്. എന്നാല്‍, പോകുന്ന വഴി മൃതദേഹം മുസ്ലിം പള്ളിയില്‍ ഇറക്കി മതപരമായ ചടങ്ങുകള്‍ നടത്തി. അസ്വാഭാവികമായ കാര്യമാണെന്നും ഉചിതമായ നടപടി സ്വീകരിച്ചെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article