ആറ് മുതല്‍ എട്ട് ആഴ്ച വരെ രണ്ടാം ഡോസ് വൈകാം എന്നാണ് പഠനങ്ങള്‍ പറയുന്നത്. രണ്ടാം ഡോസ് അല്‍പ്പം വൈകിയാലും അത് പ്രതിരോധത്തെ ബാധിക്കില്ല. വൈകുന്തോറും പ്രതിരോധശേഷിയില്‍ കാര്യമായ വര്‍ധനവുണ്ടാകും. ആദ്യ ഡോസ് എടുത്തു മൂന്ന് ആഴ്ചയ്ക്കു ശേഷം പ്രതിരോധശേഷി രൂപപ്പെട്ടു തുടങ്ങും. രണ്ടാം ഡോസ് എടുത്തു രണ്ട് ആഴ്ചയ്ക്കു ശേഷം മാത്രമാണു പ്രതിരോധശേഷി പൂര്‍ണമായി കൈവരിക്കുന്നത്.