സംസ്ഥാനത്ത് ഇന്ന് നാലുലക്ഷം ഡോസ് കൊവിഡ് വാക്‌സിനുകള്‍ എത്തും. നാലുലക്ഷം കൊവിഷീല്‍ഡ് വാക്‌സിനുകളാണ് എത്തുന്നത്. സംസ്ഥാനത്ത് നിലവില്‍ രണ്ടുലക്ഷം ഡോസ് വാക്‌സിനുകളാണ് ഉള്ളത്. കൊവിഡ് രജിസ്‌ട്രേഷന്‍ ചെയ്യാന്‍ കൊവിന്‍ ആപ്പില്‍ തടസങ്ങള്‍ ഇപ്പോളും തുടരുന്നുണ്ട്. 18 വയസിനു മുകളിലുള്ളവര്‍ക്ക് ഇതുവരെ വാക്‌സിനേഷന്‍ തുടങ്ങിയിട്ടില്ല. അതേസമയം 75000ഡോസ് കൊവാക്‌സിന്‍ കേരളത്തില്‍ എത്തിയിട്ടുണ്ട്.