വീണ ജോര്‍ജിന് വിദ്യാഭ്യാസവകുപ്പ്; സിപിഎമ്മിന് 12 മന്ത്രിമാര്‍, സാധ്യത പട്ടിക ഇങ്ങനെ

ചൊവ്വ, 4 മെയ് 2021 (12:10 IST)
രണ്ടാം പിണറായി മന്ത്രിസഭയില്‍ സിപിഎമ്മിന് 12 മന്ത്രിമാര്‍ ഉണ്ടായേക്കും. ആകെ മന്ത്രിമാരുടെ എണ്ണം 20 ആയിരിക്കും. സിപിഐയ്ക്ക് മൂന്ന് മന്ത്രിസ്ഥാനവും ഡപ്യൂട്ടി സ്പീക്കര്‍ പദവിയും നല്‍കിയേക്കും. 
 
പിണറായി വിജയന്‍ മുഖ്യമന്ത്രിയാകുമ്പോള്‍ മന്ത്രിസഭയിലെ രണ്ടാമന്‍ എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ക്ക് വ്യവസായവകുപ്പ് നല്‍കും. കെ.കെ.ശൈലജ തന്നെയായിരിക്കും ആരോഗ്യമന്ത്രി. ധനകാര്യവകുപ്പിന് പരിഗണിക്കുന്നത് പി.രാജീവിനെയാണ്.

പൊതുമരാമത്ത് വകുപ്പ് കെ.എന്‍.ബാലഗോപാലിനായിരിക്കും. വീണ ജോര്‍ജിന് വിദ്യാഭ്യാസവകുപ്പ് നല്‍കാനാണ് ആലോചിക്കുന്നത്. എം.എം.മണി കൈകാര്യം ചെയ്തിരുന്ന വൈദ്യുതി വകുപ്പ് എ.സി.മൊയ്തീന് നല്‍കും. കടകംപള്ളി സുരേന്ദ്രന് മന്ത്രിസ്ഥാനം ഇല്ല. പകരം നേമത്ത് വിജയക്കൊടി പാറിച്ച വി.ശിവന്‍കുട്ടി മന്ത്രിയാകും. ദേവസ്വം, സഹകരണം വകുപ്പുകളായിരിക്കും ശിവന്‍കുട്ടിക്ക് നല്‍കുക.

എക്‌സൈസ്, തൊഴില്‍ വകുപ്പുകള്‍ വി.എന്‍.വാസവന്. പി.പി.ചിത്തരഞ്ജന്‍ ഫിഷറീസ് മന്ത്രിയായേക്കും. കെ.രാധാകൃഷ്ണന്‍ നിയമമന്ത്രിയാകും. ന്യൂനപക്ഷ, ഉന്നത വിദ്യാഭ്യാസ വകുപ്പ് കെ.ടി.ജലീല്‍ തന്നെ കൈകാര്യം ചെയ്‌തേക്കും. മറ്റൊരു മുസ്ലീം പ്രതിനിധിയെയും പരിഗണിക്കുന്നുണ്ട്.  
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍