എല്‍ഡിഎഫിന് തുടര്‍ഭരണം ലഭിച്ചാല്‍ പിണറായി മന്ത്രിസഭയില്‍ രണ്ടാമനാകാന്‍ എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍. തളിപ്പറമ്പില്‍ നിന്നാണ് ഗോവിന്ദന്‍ മാസ്റ്റര്‍ മത്സരിക്കുന്നത്. വ്യക്തിപരമായ ആരോപണങ്ങള്‍ നേരിടാത്ത നേതാവ് എന്ന സല്‍പ്പേര് ഗോവിന്ദന്‍ മാസ്റ്റര്‍ക്ക് ഗുണം ചെയ്യും. ഇപ്പോഴത്തെ മന്ത്രിസഭയില്‍ ഇ.പി.ജയരാജന് ഉള്ള സ്വാധീനം തുടര്‍ഭരണം ലഭിച്ചാല്‍ രണ്ടാം പിണറായി മന്ത്രിസഭയില്‍ ഗോവിന്ദന്‍ മാസ്റ്റര്‍ക്ക് കിട്ടും. സുപ്രധാന വകുപ്പായിരിക്കും അദ്ദേഹം കൈകാര്യം ചെയ്യുക.
കൊല്ലത്ത് നിന്നു ജയിച്ചാല്‍ കെ.എന്‍.ബാലഗോപാല്‍ മന്ത്രിയാകും. സുപ്രധാന വകുപ്പ് തന്നെ ബാലഗോപാലിന് നല്‍കാനാണ് സാധ്യത. തൃത്താലയില്‍ ജയിച്ചാല്‍ എം.ബി.രാജേഷിനെയും കളമശേരിയില്‍ ജയിച്ചാല്‍ പി.രാജീവിനെയും സിപിഎം മന്ത്രിസ്ഥാനത്തേക്ക് ഉയര്‍ത്തിയേക്കും. ആരോപണങ്ങള്‍ക്ക് നടുവില്‍ നില്‍ക്കുന്നതിനാല്‍ കെ.ടി.ജലീലിന് ഇത്തവണ മന്ത്രിസ്ഥാനം നല്‍കില്ല. എം.എം.മണി വൈദ്യുതി വകുപ്പ് മന്ത്രിയായി തുടര്‍ന്നേക്കും.
സിപിഎമ്മില്‍ നിന്ന് ഇത്തവണ മൂന്ന് വനിത മന്ത്രിമാര്‍ ഉണ്ടാകാനും സാധ്യതയുണ്ട്. കെ.കെ.ശൈലജ, വീണ ജോര്‍ജ്, യു.പ്രതിഭ എന്നിവര്‍ക്കായിരിക്കും മന്ത്രിസ്ഥാനം. ജെ.മേഴ്‌സിക്കുട്ടിയമ്മയ്ക്ക് വീണ്ടും മന്ത്രിസ്ഥാനം നല്‍കില്ലെന്നാണ് സൂചന. ഏ.സി.മൊയ്തീന്‍, കടകംപള്ളി സുരേന്ദ്രന്‍ എന്നിവരും മന്ത്രിസഭയില്‍ തുടര്‍ന്നേക്കും.