ആസ്‌പെർഗേർസ് സിൻഡ്രോം ബാധിച്ചയാളാണ് ഞാൻ: വെളിപ്പെടുത്തലുമായി ഇലോൺ മസ്‌ക്

Webdunia
തിങ്കള്‍, 10 മെയ് 2021 (13:09 IST)
ആസ്പെര്‍ഗേഴ്സ് സിന്‍ഡ്രോം എന്ന ന്യൂറോ‌പ്രശ്‌നത്തിന്റെ പിടിയിലാണ് താനുള്ളതെന്ന് ടെസ്‌ലയുടെയും സ്പേസ് എക്‌സിന്റെയും സ്ഥാപകനും സിഇഒ‌യുമായ ഇലോൺ മസ്‌ക്. യുഎസ് കോമഡി പരമ്പരയായ സാറ്റർഡേ നൈറ്റ് ലൈവിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.
 
ആസ്പെര്‍ഗേഴ്സ് സിന്‍ഡ്രോം  ഉള്ള ആളുകൾ ചുറ്റുമുള്ള കാര്യങ്ങളെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്‌തമായായിരിക്കും വ്യാഖ്യാനിക്കുക. തനിക്ക് ഇത്തരമൊരു ന്യൂറോ പ്രശ്നമുള്ള കാര്യം ആദ്യമായിട്ടാണ് മസ്‌ക് വെളിപ്പെടുത്തുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article