കേരളത്തില്‍ വീണ്ടും കോവിഡ് മല; തുടര്‍ച്ചയായ അഞ്ചു ദിവസവും ആയിരത്തിലേറെ രോഗികള്‍

Webdunia
ഞായര്‍, 5 ജൂണ്‍ 2022 (07:50 IST)
സംസ്ഥാനത്ത് കോവിഡ് കണക്കുകള്‍ വീണ്ടും കുതിച്ചുയരുന്നു. തുടര്‍ച്ചയായ അഞ്ചു ദിനങ്ങളില്‍ പ്രതിദിന രോഗബാധിതരുടെ എണ്ണം ആയിരം കടന്നു. പത്ത് ദിവസങ്ങള്‍ക്കുള്ളില്‍ 135 മരണം സ്ഥിരീകരിച്ചു. ആകെ മരണസംഖ്യ എഴുപതിനായിരത്തിനടുത്തെത്തി. 
 
ഇന്നലെ സംസ്ഥാനത്ത് 1544 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 11.39 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. നിലവില്‍ 7972 പേരാണ് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. എറണാകുളം, തിരുവനന്തപുരം, കോട്ടയം ജില്ലകളിലാണ് കൂടുതല്‍ രോഗബാധിതര്‍. 
 
പത്തു ദിവസത്തിനുള്ളില്‍ രോഗ സ്ഥിരീകരണ നിരക്ക് ഇരട്ടിയായി. ഏപ്രില്‍ രണ്ടാം വാരം 200 നു താഴെയെത്തിയ പ്രതിദിന രോഗബാധിതരുടെ എണ്ണമാണ് ഇപ്പോള്‍ ആയിരം കടന്നിരിക്കുന്നത്. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article