കൊവിഡ് തിരിച്ചുവരുന്നു: മഹാരാഷ്ട്രയില്‍ പൊതുസ്ഥലങ്ങളില്‍ മസ്‌ക് ഉപയോഗിക്കുന്നത് നിര്‍ബന്ധമാക്കി

സിആര്‍ രവിചന്ദ്രന്‍

ശനി, 4 ജൂണ്‍ 2022 (13:36 IST)
രാജ്യത്ത് കൊവിഡ് തിരിച്ചുവരുന്ന സാഹചര്യത്തില്‍ മഹാരാഷ്ട്രയില്‍ പൊതുസ്ഥലങ്ങളില്‍ മസ്‌ക് ഉപയോഗിക്കുന്നത് നിര്‍ബന്ധമാക്കി. കഴിഞ്ഞ ദിവസം 1000ലധികം കേസുകളാണ് മഹാരാഷ്ട്രയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഒമിക്രോണ്‍ വകഭേദത്തിന്റെ ബി4, ബി5 വകഭേദങ്ങളാണ് പടരുന്നതെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. അതേസമയം രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 3962 പേര്‍ക്കാണ്. കൂടാതെ 26 പേരുടെ മരണം സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 
 
അതേസമയം രാജ്യത്തെ സജീവ കൊവിഡ് കേസുകള്‍ കുതിച്ചുയര്‍ന്നു. 22,416 പേരാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്. രാജ്യത്തെ ആകെ കൊവിഡ് മരണം 524677 ആയി മാറിയിട്ടുണ്ട്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍