രാജ്യത്ത് ഒരിടവേളയ്ക്ക് ശേഷം കോവിഡ് കേസുകള്‍ ഉയരുന്നു

ശനി, 4 ജൂണ്‍ 2022 (08:17 IST)
ഒരിടവേളയ്ക്ക് ശേഷം രാജ്യത്ത് കോവിഡ് കേസുകള്‍ ഉയരുന്നത് ആശങ്ക പരത്തുന്നു. മൂന്ന് മാസത്തിനിടെയുള്ള ഏറ്റവും കൂടിയ പ്രതിദിന കണക്ക് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തു. പുതിയതായി കോവിഡ് സ്ഥിരീകരിച്ചവരില്‍ 31 ശതമാനവും കേരളത്തിലാണ്. കേരളത്തിനു പുറമേ തമിഴ്‌നാട്, മഹാരാഷ്ട്ര, തെലങ്കാന, കര്‍ണാടക സംസ്ഥാനങ്ങളിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടി. കോവിഡ് ജാഗ്രത വര്‍ധിപ്പിക്കണമെന്ന് കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം നിര്‍ദേശം നല്‍കി. 
 
പരിശോധനകളുടെ എണ്ണം കൂട്ടി, രോഗം സ്ഥിരീകരിച്ചവരുടെ ക്വാറന്റൈന്‍ ഉറപ്പാക്കാനാണ് സംസ്ഥാനങ്ങളോട് ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടിരിക്കുന്നത്. കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവുകള്‍ അനുവദിച്ചതിന് പിന്നാലെ പല സംസ്ഥാനങ്ങളിലും മാസ്‌ക് ധരിക്കുന്നതില്‍ ഉള്‍പ്പെടെ വീഴ്ച സംഭവിച്ചുവെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ മാസ്‌ക് ഉറപ്പാക്കാനും സാമൂഹിക അകലം ഉള്‍പ്പെടയുള്ള മാഗനിര്‍ദേശങ്ങള്‍ കര്‍ശനമാക്കാനും കേന്ദ്രം നിര്‍ദേശം നല്‍കിയിട്ടുണ്ട്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍