ഇന്ത്യയില്‍ മൂന്നുമാസത്തെ ഇടവേളയ്ക്ക് ശേഷം ശക്തമായ തിരിച്ചുവരവ് അറിയിച്ച് കൊവിഡ്

സിആര്‍ രവിചന്ദ്രന്‍

വെള്ളി, 3 ജൂണ്‍ 2022 (13:50 IST)
ഇന്ത്യയില്‍ മൂന്നുമാസത്തെ ഇടവേളയ്ക്ക് ശേഷം ശക്തമായ തിരിച്ചുവരവ് അറിയിച്ച് കൊവിഡ്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് സ്ഥിരീകരിച്ചത് 4,041 പുതിയ കേസുകളാണ്. കൂടാതെ രോഗം മൂലം പത്തുപേര്‍ മരണപ്പെട്ടതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഇതോടെ ആകെ കൊവിഡ് മരണ സംഖ്യ 524,651 ആയി ഉയര്‍ന്നു. ഇതോടെ സജീവ കൊവിഡ് കേസുകളുടെ എണ്ണം 21,177 ആയിട്ടുണ്ട്. പുതിയ തരംഗത്തിനുള്ളസൂചനയാകാനാണ് സാധ്യതയെന്ന് ആരോഗ്യ വിദഗ്ധര്‍ കരുതുന്നു. 
 
മുംബൈയില്‍ രണ്ടാഴ്ച മുന്‍പ് കൊവിഡ് കേസുകള്‍ 143 ആയിരുന്നു. കഴിഞ്ഞാഴ്ചയാണ് ഇവിടെ കൊവിഡ് ഉയര്‍ന്നു തുടങ്ങിയത്. ഏഴുദിവസം കൊണ്ട് കൊവിഡ് രോഗികളുടെ എണ്ണം 400ലെത്തിയിട്ടുണ്ട്. 200 ശതമാനത്തിന്റെ വര്‍ധനവാണ് ഇത്. കൊവിഡ് സാഹചര്യം കണക്കിലെടുത്ത് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ വ്യാഴാഴ്ച കൊവിഡ് ടാസ്‌ക് ഫോഴ്‌സുമായി മീറ്റിങ് കൂടിയിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍