മറ്റൊരാളെ വിവാഹം കഴിക്കാനില്ല, സ്വയം വിവാഹം കഴിക്കാനൊരുങ്ങി 24കാരി

വ്യാഴം, 2 ജൂണ്‍ 2022 (15:33 IST)
അഹമ്മദാബാദ്: വധുവാകാൻ ആഗ്രഹം എന്നാൽ മറ്റൊരാളെ വിവാഹം കഴിക്കാനും വയ്യ. വല്ലാത്ത ഒരു പ്രതിസന്ധിക്കൊടുവിൽ ഈ പ്രശ്‌നത്തിന് പരിഹാരം കണ്ടെത്തിയിരിക്കുകയാണ് അഹമ്മദാബാദിൽ നിന്നുള്ള യുവതി.ആഗ്രഹം പൂർത്തീകരിക്കാൻ തന്നെ സ്വയം വിവാഹം കഴിക്കാനാണ് 24കാരിയായ ക്ഷമാ ബിന്ദു തീരുമാനിച്ചിരിക്കുന്നത്. ജൂൺ 11നാണ് ഗുജറാത്തിലെ ആദ്യ സോളോഗമി നടക്കുക.
 
പരമ്പരാഗത ആചാരപ്രകാരമുള്ള വിവാഹത്തിന് വീട്ടുകാരുടെ അനുഗ്രഹവും ആശിര്വാദവുമുണ്ടെന്ന് ക്ഷമാ പറയുന്നു.ഇന്ത്യയിൽ തന്നെ ഇത്തരത്തിലുള്ള ആദ്യവിവാഹമാണിതെന്നാണ് ക്ഷമാ പറയുന്നത്. വിവാഹം കഴിക്കുകയാണെങ്കിൽ ഞാൻ ഏറ്റവും സ്നേഹിക്കുന്ന ഒരാളെയാകണം.ഞാന്‍ ഏറ്റവും അധികം സ്‌നേഹിക്കുന്നത് എന്നെ തന്നെയാണ്. അതുകൊണ്ടാണ് ഇത്തരമൊരു തീരുമാനമെടുത്തത്‌'ക്ഷമ കൂട്ടിച്ചേര്‍ത്തു.
 
ജൂണ്‍ 11ന് വിവാഹം കഴിഞ്ഞാല്‍ അധികം വൈകാതെ ഗോവയിലേക്ക് മധുവിധു യാത്ര പോകാനുള്ള പ്ലാനിലാണ് യുവതി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍