തൃശൂർ മെഡിക്കൽ കോളേജിൽ കൂട്ട രോഗബാധ, 30 എംബിബിഎസ് വിദ്യാർത്ഥികൾക്കും കോഫീ ഹൗസ് ജീവനക്കാർക്കും കൊവിഡ്

Webdunia
തിങ്കള്‍, 19 ജൂലൈ 2021 (15:45 IST)
തൃശൂർ മെഡിക്കൽ കോളേജിലെ 30 എംബി‌ബിഎസ് വിദ്യാർത്ഥികൾക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ആശങ്ക. ആശുപത്രിയിൽ ഡ്യൂട്ടി ചെയ്തിരുന്ന രണ്ട് ബാച്ചുകളിലെ മെഡിക്കൽ  വിദ്യാർത്ഥികൾക്കാണ് വൈറസ് ബാധയുണ്ടായത്.ഇതിനെ തുടർന്ന് ഈ രണ്ട് ബാച്ചിലെ‌യും മുഴുവൻ വിദ്യാർത്ഥികളോടും നിരീക്ഷണത്തിൽ പോകാൻ ആവശ്യപ്പെട്ടു.
 
അതേസമയം വിദ്യാർത്ഥികളുടെ ‌ഹോസ്റ്റൽ അടക്കുന്ന കാര്യത്തിലടക്കം ഉടൻ തീരുമാനമാകും. കഴിഞ്ഞ ദിവസങ്ങളിൽ ആശുപത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന വിദ്യാർത്ഥികൾ രോഗികളുമായും കൂട്ടിരിപ്പുകാരുമായും സമ്പർക്കത്തിൽ വന്നിട്ടുണ്ടാവും എന്നതാണ് ആശങ്ക പരത്തുന്നത്. മെഡിക്കൽ കോളേജ് ക്യാമ്പസിലെ  ഇന്ത്യൻ കോഫീ ഹൗസിലെ 13 ജീവനക്കാർക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. കോഫീ ഹൗസ് ജീവനക്കാരിൽ ഒരാൾ കൊവിഡ് ബാധിച്ച് മരിച്ചതിനെ തുടർന്നാണ് മുഴുവൻ പേ‍ർക്കും പരിശോധന നടത്തിയത്.

അനുബന്ധ വാര്‍ത്തകള്‍

Next Article